മുനമ്പം മനുഷ്യക്കടത്ത് കേസ്; അറസ്റ്റിലായ പ്രഭുവിനെ ഡല്‍ഹിയില്‍ നിന്നും ആലുവയിലേക്ക് വിമാന മാര്‍ഗം എത്തിച്ചു

മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള അന്യേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പ്രതികളെ കുറിച്ച് കൃത്യമയ ധാരണ പോലീസിനുണ്ടെന്നും രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു

മുനമ്പം മനുഷ്യകേസില്‍ അറസ്റ്റിലായ പ്രഭുവിനെ ഡല്‍ഹിയില്‍ നിന്നും ആലുവയിലേക്ക് വിമാന മാര്‍ഗം എത്തിച്ചു. ആലുവാ പോലീസ് ക്ലബില്‍ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രഭുവിനെ ചോദ്യം ചെയ്യുന്നത്. പ്രഭുവിന്റെ ഭാര്യയും കുട്ടിയും മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ച സംഘത്തില്‍ ഉണ്ടാണ് പോലീസിന് കിട്ടിയ സൂചന.

അലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായരിന്റെ നേതൃത്വത്തിലാണ് പ്രഭുവിനെ ചോദ്യം ചെയ്യുന്നത്.മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള അന്യേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പ്രതികളെ കുറിച്ച് കൃത്യമയ ധാരണ പോലീസിനുണ്ടെന്നും രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. മനുഷ്യ കടത്ത് സംഘത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പ്രഭുവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Exit mobile version