ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക; സര്‍ക്കാര്‍, സുപ്രീംകോടതിയില്‍ കളവ് പറഞ്ഞത് അക്ഷന്തവ്യമായ തെറ്റ്; ചെന്നിത്തല

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കളവ് പറഞ്ഞത് അക്ഷന്തവ്യമായ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ തിരിച്ചടി നേരിട്ട സര്‍ക്കാര്‍, മതസ്പര്‍ദ്ധ വളര്‍ത്തി മുതലെടുപ്പിനുള്ള ശ്രമം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാ മതവിഭാഗങ്ങളെയും അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 51 പേരില്‍ ലിസ്റ്റില്‍ വ്യാപകമായി തെറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. ലിസ്റ്റില്‍ പുരുഷനും അമ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

Exit mobile version