സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധം; മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടന അയച്ചു കൊടുക്കും; ഡിവൈഎഫ്‌ഐ

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചു കൊടുക്കുന്നത്.

തിരുവനന്തപുരം: നരേന്ദ്ര മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ അയച്ചു കൊടുക്കാന്‍ ഒരുങ്ങി ഡിവൈഎഫ്‌ഐ. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചു കൊടുക്കുന്നത്.

ശനിയാഴ്ച കേരളത്തിലെ ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച് ഭരണഘടനയുടെ പകര്‍പ്പുകള്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുമെന്ന് ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ പറയുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്നും, സര്‍ക്കാറിന്റെ നിലപാടിനെ അഭിനന്ദിക്കുന്നതിനു പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാറിനെ വിമര്‍ശിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

Exit mobile version