സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി, ഉപഭോക്താക്കളോട് തർക്കിച്ച് മാനേജർ, പുറത്താക്കി ചിക്കിങ്

കൊച്ചി: കൊച്ചിയിൽ സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് തർക്കിച്ച മാനേജറെ പുറത്താക്കി ചിക്കിങ്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി.
സാന്‍ഡിവിച്ചില്‍ ചിക്കന്‍ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാര്‍ഥികളുമായാണ് ജോഷ്വ തർക്കിച്ചത്.

വിദ്യാര്‍ത്ഥികളോടെ കയര്‍ക്കുകയും പിന്നീടെത്തിയ ഇവരുടെ സുഹൃത്തുക്കള്‍ക്ക് നേരെ കത്തിവീശിയും ജോഷ്വ ഔട്ട്‌ലറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിക്കിങ് മാനേജ്‌മെന്റിന്റെ ഇടപെടല്‍.

Exit mobile version