എഞ്ചിന്‍ തകരാര്‍..! ചെന്നൈ മെയില്‍ നീലേശ്വരത്ത് പിടിച്ചിട്ടു

നീലേശ്വരം: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെന്നൈ മെയില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 10 മിനുട്ടോളം നിര്‍ത്തിയിട്ടു. ഞായറാഴ്ച വൈകിട്ടാണ് കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട ട്രെയിനിന്റെ എഞ്ചിന്‍ തകരാറിലായതായി വ്യക്തമായത്. ഇതോടെ ലോക്കോ പൈലറ്റ് നീലേശ്വരം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

നീലേശ്വരത്ത് ട്രെയിനിന് സ്റ്റോപ്പില്ല. 10 മിനിറ്റിനകം ലോക്കോ പൈലറ്റ് തന്നെ തകരാര്‍ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു.

Exit mobile version