തൃശൂര്‍: ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. തൃശൂരില്‍ ആണ് സംഭവം. മുഹമ്മദ് സിനാനാണ് അപകടത്തില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചില്‍ വെച്ചാണ് സംഭവം നടന്നത്. ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിങ് നടത്തിയത്. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിങ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
