കേരളാ ബാങ്ക് ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഇനിമുതല്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ദ്വിതല സംവിധാനമാകും ഉണ്ടാവുക

തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പുതുതലമുറ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസത്തില്‍ രണ്ട് തവണയില്‍ അധികം സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപത്തിനും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലുളളത്. ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇനിമുതല്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ദ്വിതല സംവിധാനമാകും ഉണ്ടാവുക. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളുടെ ചേര്‍ന്ന് 824 ശാഖകളാവും പുതിയ കേരള സഹകരണ ബാങ്ക് അഥവാ കേരള ബാങ്കിനുണ്ടാവുക.

Exit mobile version