ഭർത്താവിൻ്റെ ക്രൂര മർദ്ദനം, മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ

കോട്ടയം: യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭര്‍ത്താവ്.
കോട്ടയം ജില്ലയിലെ കുമാരനെല്ലൂരില്‍ ആണ് സംഭവം.
39കാരിയായ രമ്യമോഹനെയാണ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ജയന്‍ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.

മർദ്ദനത്തിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹന്‍ പറഞ്ഞു. പൊന്നേ, മോളേ എന്നെല്ലാം വിളിച്ചായിരുന്നു സ്‌നേഹ പ്രകടനമെന്നും സംഭവ ദിവസം തന്നെ ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു എന്നും രമ്യ പറയുന്നു.

വൈകുന്നേരമായപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മര്‍ദ്ദനം തുടങ്ങിയത് രമ്യ മോഹന്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം.

Exit mobile version