ഷാഫി പറമ്പിൽ എംപിയെ മർദിച്ചിട്ടില്ല, യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല ഡ്യൂട്ടിയെന്ന് സിഐ അഭിലാഷ് ഡേവിഡ്

കോഴിക്കോട്: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്. തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും സിഐ പറഞ്ഞു.

ഷാഫി പറമ്പിലിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് അഭിലാഷ് ഡേവിഡ് രംഗത്തെത്തിയത്. യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.

സിപിഎം പ്രവർത്തകർ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപത്തായിരുന്നു ഉണ്ടായിരുന്നത്. തന്നെ സർവീസിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഷൻ നടപടി മാത്രമാണ് ഉണ്ടായത്. അതിനുശേഷം സർവീസിൽ തിരിച്ചെടുത്തുവെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു .

മുൻ സിപിഎം ബന്ധം നിഷേധിക്കുന്നില്ല. ആർക്കാണ് രാഷ്ട്രീയമില്ലാത്തതെന്നും ജോലിയിൽ രാഷ്ട്രീയം കാണിക്കാറില്ലെന്നും സിഐ പറഞ്ഞു.

Exit mobile version