‘മുഖ്യമന്ത്രിയെ കുക്കിവിളിച്ച നടപടി തെറ്റ്, ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’ ബിജെപി പ്രവര്‍ത്തകരെ തള്ളി പറഞ്ഞ് പിസ് ശ്രീധരന്‍പിള്ള

എതിര്‍ക്കുന്നവനെ മാനിക്കലാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: കൊല്ലം-ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ കൂക്കിവിളിച്ചും സ്വാമി ശരണം വിളിച്ച ബിജെപി പ്രവര്‍ത്തകരെ നിഷ്‌കരുണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

നിലപാടുകളെ എതിര്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ നടത്തിയത് തീര്‍ത്തും തെറ്റായ ഒന്നായിരുന്നുവെന്നു ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയ തരത്തിലായിരുന്നു പ്രവര്‍ത്തകരുടെ പെരുമാറ്റം. ഇത്തരം സംഭവങ്ങളെ ഒരിക്കലും ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല.

എതിര്‍ക്കുന്നവനെ മാനിക്കലാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ മുഖ്യമന്ത്രി ആ നിമിഷം തന്നെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തിരുന്നു. എന്തും കാണിക്കാവുന്ന വേദിയാണിതെന്ന് കരുതരുതെന്നും യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ കൂക്കിവിളിച്ചവര്‍ക്കും ശരണം വിളിച്ചവര്‍ക്കും മറുപടി നല്‍കിയത്.

Exit mobile version