ബാര്‍കോഴക്കേസില്‍ കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ്

കോഴ വാങ്ങല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ യുടെ സംരക്ഷണം മാണിക്കില്ലന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു

ബാര്‍ക്കോഴക്കേസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേതഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. എന്നാല്‍ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിനെതിരെ കെഎം മാണി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടരന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനും പരാതിക്കാരനായ ബിജു രമേശും ഹര്‍ജി നല്‍കി. കോഴ വാങ്ങിയെന്നാണ് മുന്‍ മന്ത്രി കെഎം മാണിക്കെതിരായ കേസ്. കോഴ വാങ്ങല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ യുടെ സംരക്ഷണം മാണിക്കില്ലന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Exit mobile version