കോഴിക്കോട് മലയോര മേഖലകളില്‍ വന്‍ ചാരായ വാറ്റ് നിര്‍മ്മാണം; പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് വകുപ്പ്

കഞ്ചാവിനെതിരെ പ്രതിരോധം ശക്തമായപ്പോഴാണ് മലയോര മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപകമായി വ്യാജ ചാരായ വാറ്റ് നിര്‍മാണം. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ നടന്ന റെയ്ഡില്‍ 22 ലിറ്റര്‍ ചാരായവും 170 ലിറ്റര്‍ വാഷുമാണ് എക്‌സൈസ് വകുപ്പ് പിടികൂടിയത്.

രണ്ട് പേരെ അറസ്റ്റും ചെയ്യതിട്ടുണ്ട്. ഈ സാഹചര്യത്തിമാണ് എക്‌സൈസ് വകുപ്പ് നടപ്പടികള്‍ ശക്തമാക്കാന്‍ മുന്നിട്ടറങ്ങിയത്. തിരുവമ്പാടി മേഖലയിലെ പരിശോധനയില്‍ കുന്നുമ്മല്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്നും ഏവ് ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അടിവാരം നൂറാംതോട് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ 70 ലിറ്റര്‍ വാഷും, 5 ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തിരുന്നു.

കൂടരഞ്ഞി കക്കാടംപൊയിലില്‍ നടന്ന പരിശോധനയിലും 10 ലിറ്റര്‍ ചാരായം പിടികൂടി. ഈ രണ്ട് കേസുകളിലുമായി പാവയ്ക്കല്‍ വീട്ടില്‍ ഷിബു സെബാസ്റ്റിയന്‍, കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്യ്തു. കഞ്ചാവിനെതിരെ പ്രതിരോധം ശക്തമായപ്പോഴാണ് മലയോര മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.

Exit mobile version