നിപ്പാ വൈറസ്; താല്‍ക്കാലിക ജീവനക്കാര്‍ നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണിത്. ജനുവരി 4ന് ആരംഭിച്ച ഉപവാസസമരം നിരാഹാരസമരമായി മാറുകയായിരുന്നു.

കോഴിക്കോട്: നിപ്പാ വാര്‍ഡില്‍ പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ നിരാഹാര സമരം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണിത്. ജനുവരി 4ന് ആരംഭിച്ച ഉപവാസസമരം നിരാഹാരസമരമായി മാറുകയായിരുന്നു.

നിപ്പാ കാലത്ത് പ്രവര്‍ത്തിച്ച 45 ജീവനക്കാരെയാണ് 2018 ഡിസംബര്‍ 31 ന് പിരിച്ചു വിട്ടത്. ജോലി സ്വീകരിച്ച സമയത്ത് ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇവര്‍ പറയുന്നു. നഴ്സിങ് സ്റ്റാഫ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവരാണ് സമരം ചെയ്യുന്നത്.

Exit mobile version