കോഴിക്കോട്: നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
നേരത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ യുവതിയെ പ്രവേശിപ്പിച്ചു. അതേസമയം, യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.
ജൂലൈ ഒന്നിനാണ് യുവതി രോഗ ലക്ഷണങ്ങളുമായി പെരിന്തൽമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് കനത്ത ജാഗ്രത തുടരുകയാണ്.