ശബരിമല റിവിഷന്‍ ഹര്‍ജി; ആവശ്യവുമായി തന്നെയാരും ബന്ധപ്പെട്ടില്ല; അഭിഷേക് സിംഗ്വി

ദേവസ്വം ബോര്‍ഡിന് വേണ്ടി താന്‍ മുമ്പ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ഇതുമായി ബന്ധപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും സിംഗ്‌വി വ്യക്തമാക്കി.

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഒരു കക്ഷിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ് വി. ഇതുമായി ബന്ധപ്പെട്ട് തന്റെ പേര് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളൂ. ദേവസ്വം ബോര്‍ഡിന് വേണ്ടി താന്‍ മുമ്പ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ഇതുമായി ബന്ധപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും സിംഗ്‌വി വ്യക്തമാക്കി.

കൂടാതെ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളെ ശക്തമായി അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കേസെടുക്കല്‍ ഇടതു സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുമെന്നും, കേരളത്തിലെ ജനങ്ങള്‍ ഇതിന് പിന്നിലെ ലക്ഷ്യം തിരിച്ചറിയാനാകുമെന്നും അഭിഷേക് മനു സിംഗ്വി പറഞ്ഞു.

Exit mobile version