പത്തനംതിട്ട: ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.
ശബരിമല മകരവിളക്ക് ഇന്ന്, പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും
-
By Surya

- Categories: Kerala News
- Tags: makara vilaksabarimalatoday
Related Content
കുഴഞ്ഞു വീണു ; ശബരിമല ദർശനത്തിന് പോയ ഭക്തൻ മരിച്ചു
By Surya January 19, 2025
പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും, പ്രാര്‍ത്ഥനയോടെ ഭക്തലക്ഷങ്ങള്‍
By Akshaya January 14, 2025
മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ
By Surya January 7, 2025
ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
By Surya December 22, 2024
ശബരിമലയിലേക്ക് ഭക്തരുമായി പോയ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു
By Surya December 17, 2024