കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ പോകാതിരുന്നത് കുമ്മനം മെട്രോയില്‍ കയറിയ അനുഭവമോര്‍ത്ത്; പിഎസ് ശ്രീധരന്‍ പിള്ള

പണ്ട് കുമ്മനം ട്രെയിനില്‍ കയറിയത് വാര്‍ത്തയായതുപോലെ വാര്‍ത്തായാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

തിരുവനന്തപുരം: പണ്ട് കുമ്മനം ട്രെയിനില്‍ കയറിയത് വാര്‍ത്തയായതുപോലെ വാര്‍ത്തായാകാതിരിക്കാനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ താന്‍ പങ്കെടുക്കാതിരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

‘കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ഞാന്‍ പോയില്ല. ഇനി ആരെങ്കിലും ഒരു വാര്‍ത്തയുണ്ടാക്കിയാലോ, അന്ന് കുമ്മനം ട്രെയിനില്‍ കയറിയതുപോലെ. അത് ഒഴിവാക്കേണ്ടതുകൊണ്ട് നാഷണല്‍ഹൈവേയുടെ പരിപാടിക്ക് ഞാന്‍ പോയില്ല’ എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാതെയെത്തി ചിത്രങ്ങളില്‍ ഇടംപിടിച്ച കുമ്മനം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഈ സംഭവത്തിന് ശേഷം വിളിക്കാതെയെത്തുന്നതിന് ഒരു പ്രയോഗം മലയാളികള്‍ പുറത്തിറക്കി. അത്തരമൊരു ഭീകരാവസ്ഥ ഇനിയും സൃഷ്ടിച്ച് പ്രത്യാഘാതം താങ്ങാനുള്ള ശേഷിയില്ലാത്തതിനാലാണ് താന്‍ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ പരിസരത്ത് പോലും പോകാതിരുന്നതെന്ന് വിനയപൂര്‍വ്വം ശ്രീധരന്‍ പിള്ള സമ്മതിച്ചു.

കടപ്പാട് മീഡിയ വണ്‍

Exit mobile version