കോട്ടയം: പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടി (58) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കോട്ടയം പാലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു
-
By Surya
- Categories: Kerala News
- Tags: car and scootter accidentpala
Related Content
മരണ കാരണം കോവിഡ് വാക്സിനേഷൻ; പാലായിലെ ഗർഭിണിയായ യുവതിയുടെ മരണറിപ്പോർട്ട് വിവാദത്തിൽ
By Anitha August 22, 2021
വിജയമുറപ്പിച്ച് മാണി സി കാപ്പന്: കേക്ക് മുറിച്ച് ആഘോഷിച്ചു
By Abin May 2, 2021