കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നാളെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും

2018 ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിക്കാനായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇത് ഒഴിവാക്കാനായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളുമായി നാളെ രാവിലെ ചര്‍ച്ച നടത്തും.

2018 ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിക്കാനായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് കടന്നത്.

ശമ്പള പരിഷ്‌കരണം പ്രമോഷനും നടപ്പിലാക്കുക, ഡ്യൂട്ടി പരിഷ്‌ക്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പിരിച്ചുവിട്ട മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ അര്‍ധരാത്രിമുതല്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

Exit mobile version