തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തൻകോട് ചാരുംമൂട്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി അപകടം; വയോധികന് ഗുരുതര പരിക്ക്
-
By Surya
- Categories: Kerala News
- Tags: busKSRTCtrivandram
Related Content
പൂനെയില്‍ സര്‍ക്കാര്‍ ബസില്‍ യുവതിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍
By Surya February 28, 2025
ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നു വെച്ചു: ഡോക്ടര്‍ക്ക് പിഴ വിധിച്ച് കോടതി, സംഭവം തിരുവനന്തപുരത്ത്
By Surya February 22, 2025
കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്സല്‍ അയക്കാന്‍ ചെലവ് കൂടും
By Surya February 11, 2025