തീര്‍ത്ഥാടന കാലത്തിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ശരണംവിളികളാല്‍ മുഖരിതമായി ശബരിമല

പതിനായിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് കണ്ട് തൊഴുതത്.

സന്നിധാനം: ഒരു തീര്‍ത്ഥാടന കാലത്തിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമലയിലും സന്നിധാനത്തും ശരണം വിളികളാല്‍ നിറഞ്ഞു. പതിനായിരക്കണക്കിന് ഭക്തരാണ് മകരവിളക്ക് കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.

വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി.

പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. ശേഷമാണ് മകരവിളക്ക് തെളിയിച്ചത്.

Exit mobile version