തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി; മകരജ്യോതി അല്‍പ്പസമയത്തിനകം, ദര്‍ശനത്തിനായി പതിനായിരങ്ങള്‍!

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് 10 മിനിറ്റ് മുന്‍പ് എത്തിചേര്‍ന്നിട്ടുണ്ട്.

ശബരിമല: പൊന്നമ്പലമേടിന്റെ ആകാശത്ത് അല്‍പ്പസമയത്തിനുള്ളില്‍ മകരവിളക്ക് തെളിയും. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും ഭക്തര്‍ നിറഞ്ഞുകഴിഞ്ഞു. പതിനായിരക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയിട്ടുള്ളത്. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായാണ് ഭക്തര്‍ കാത്തിരിക്കുന്നത്.

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് 10 മിനിറ്റ് മുന്‍പ് എത്തിചേര്‍ന്നിട്ടുണ്ട്. തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി ദീപാരാധന ഉടന്‍ നടക്കും. അതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരജ്യോതി ദര്‍ശിച്ച് രാത്രിയോടെ ഭക്തര്‍ മലയിറങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്പ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയിട്ടുള്ളത്.

Exit mobile version