നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കാഞ്ഞങ്ങാട്: മന്‍സൂര്‍ ആശുപത്രി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന്‍ അംഗം കുഞ്ഞായിഷ ഇന്ന് ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.

അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചൈതന്യയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലവില്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

Exit mobile version