കനക ദുര്‍ഗയും ബിന്ദുവും ആര്‍പ്പോ ആര്‍ത്തവ വേദിയില്‍

കുറച്ച് മുമ്പാണ് ഇരുവരും ആര്‍പ്പോ ആര്‍ത്തവത്തിന്റെ വേദിയിലെത്തിയത്

കൊച്ചി: കനക ദുര്‍ഗയും ബിന്ദുവും ആര്‍പ്പോ ആര്‍ത്തവ വേദിയില്‍. ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. കുറച്ച് മുമ്പാണ് ഇരുവരും ആര്‍പ്പോ ആര്‍ത്തവത്തിന്റെ വേദിയിലെത്തിയത്.

ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കണമെന്ന ആവശ്യവുമായാണ് ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ തീവ്ര ഇടതുസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കില്ല

Exit mobile version