സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയി; പിന്തുടര്‍ന്ന് പിടിച്ച് കാര്‍ നാട്ടുകാര്‍ തല്ലിതകര്‍ത്തു, നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് താമരശേരിയില്‍!

സാരമായി പരുക്കേറ്റ ജമാലിനെ ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.

താമരശേരി: താമരശേരിയില്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച് മുന്‍പോട്ട് പാഞ്ഞ കാര്‍ പിന്തുടര്‍ന്ന് പടികൂടി നാട്ടുകാര്‍ തല്ലിതകര്‍ത്തു. ദേശീയപാതയില്‍ പരപ്പന്‍പൊയിലിലാണ് സംഭവം. സാരമായി പരുക്കേറ്റ കോരങ്ങാട് സ്വദേശി പിസി ജമാലിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്ന് താമരശേരി കോരങ്ങാട്ടെ വീട്ടിലേയ്ക്ക് പോകുംവഴിയാണ് പിസി ജമാലിന്റെ സ്‌കൂട്ടറില്‍ അതേ ദിശയില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. സാരമായി പരുക്കേറ്റ ജമാലിനെ ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. അപകടം വരുത്തിയ ശേഷം താമരശേരി ഭാഗത്തേക്ക് നിര്‍ത്താതെ പോയ കാറ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി അടിച്ചു തകര്‍ക്കുകയായിരുന്നു.

അമിതവേഗതയില്‍ പോയ കാര്‍ ശേഷം വയലിലേയ്ക്ക് മറിഞ്ഞ നിലയിലും കണ്ടെത്തി. നാട്ടുാകരെ കണ്ടപ്പാടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്നാണ് നിഗമനം. കോഴിക്കോട് സ്വദേശിയായ പ്രവീണിന്റേതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ മുഹമ്മദലിയ്ക്ക് കാറ് നല്‍കിയിരുന്നുെവന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. സംഭവത്തില്‍ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version