വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ട് നിന്ന 2 വയസ്സുകാരന്‍ മിന്നലേറ്റു മരിച്ചു

പുനലൂര്‍: വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ട് നിന്ന 2 വയസ്സുകാരന്‍ മിന്നലേറ്റു മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മിന്നലേറ്റ് മുറ്റത്തേക്കു വീണ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു ശേഷം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവനി# രക്ഷിക്കാനായില്ല.

കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട് ശിവ വിലാസത്തില്‍ മേലേതില്‍ സജിത്ത് നിഷ ദമ്പതികളുടെ മകനാണ് മരിച്ച സൂര്യദേവ്. സംഭവസമയത്ത് കുട്ടിയുടെ മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും.

Exit mobile version