അനധികൃത മത്സ്യ ബന്ധനം തടയാന്‍ തൃശ്ശൂരില്‍ ഫിഷറീസ് സ്റ്റേഷന്‍ വരുന്നു

കടല്‍ നിയമം പാലിച്ച് അനധികൃത മത്സ്യ ബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, കടലിലെ അപകടങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൃശ്ശൂരിലെ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

തൃശ്ശൂര്‍: അനധികൃത മത്സ്യ ബന്ധനം തടയാന്‍ തൃശ്ശൂരില്‍ ഫിഷറീസ് സ്റ്റേഷന്‍ വരുന്നു.
ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷന്‍ ആണ് ഇത്. കടല്‍ നിയമം പാലിച്ച് അനധികൃത മത്സ്യ ബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, കടലിലെ അപകടങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തൃശ്ശൂരിലെ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

കൂടാതെ ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്‌സിന്റെയും സുരക്ഷാ ഗാര്‍ഡുകളുടേയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

50 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ദിനം പ്രതിയുള്ള പട്രോളിംഗും മത്സ്യബന്ധനത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഷന്‍ പ്രര്‍ത്തിച്ചു തുടങ്ങുന്നതോടെ യാഥാര്‍ത്ഥ്യമാകും. ആധുനിക സംവിധാനങ്ങലോട് കൂടിയ ബോട്ടുകള്‍ ഉടന്‍ എത്തിക്കും, ബോട്ടുകളുടെ റജിസ്‌ട്രേഷനും മറ്റ് പരിശോധനകളും ഇനി പുതിയ സ്റ്റേഷനിലാണ് നടക്കുക.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്ത്വത്തിലാകും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ സിഐ, എസ്‌ഐ, സിവില്‍ പൊലീസ് ഓഫീസര്‍മര്‍ എന്നിവരും സ്റ്റേഷനിലുണ്ടാകും.ആടുത്ത മാര്‍ച്ച് മാസത്തിനകം സ്റ്റേഷന്‍ പൂര്‍ണമായും സജ്ജമാക്കാനാണ് അധികൃതരുടെ ശ്രമം.

Exit mobile version