കുടുംബപ്രശ്‌നങ്ങൾ മുതലെടുത്ത് നാലുവയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ പോക്‌സോ കേസ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിനത്തിന് ഇരയാക്കിയെന്ന രാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസെടുത്തു. പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നാലു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. കസബ പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

also read- മന്ത്രി ഫോണ്‍ വിളിച്ചപ്പോള്‍ കണ്ടക്ടര്‍ ഒരു നിര്‍ദ്ദേശം പറഞ്ഞു; മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഗംഭീര കളക്ഷന്‍ വര്‍ധന!

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

Exit mobile version