നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്, നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നടനെതിരെ
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ കസബ പൊലീസാണ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് കേസ്. കോഴിക്കോട് സെഷന്‍സ് കോടതി നടൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പിന്നാലെ നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.കഴിഞ്ഞയാഴ്ച ഹൈക്കോടതിയും ജാമ്യാപേക്ഷ തളളി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്തത്.

ഇതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയി. അന്വേഷണ സംഘം രൂപീകരിച്ച് അന്നു മുതല്‍ പ്രത്യേക അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.

Exit mobile version