വനിതാ വാര്‍ഡില്‍ കയറി ഒഴിഞ്ഞ കട്ടിലില്‍ കിടക്കാന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്തു; ആശുപത്രി സുരക്ഷ ജീവനക്കാരനെ യുവാവ് മര്‍ദ്ദിച്ച് അവശനാക്കി; ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

അമ്പലപ്പുഴ: വനിതകളെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡില്‍ അനധികൃതമായി പ്രവേശിച്ച് വാര്‍ഡിലെ ഒഴിഞ്ഞ കട്ടിലില്‍ കിടക്കാന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി. ജീവനക്കാരന്‍ മോഹനനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 ഓടെയായിരുന്നു യുവാവിന്റെ അതിക്രമം.

ചമ്പക്കുളം സ്വദേശിയായ യുവാവാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി അക്രമം നടത്തിയത്. വനിതകള്‍ കിക്കുന്ന വാര്‍ഡിലേക്ക് കയറിചെന്ന് ഒഴിഞ്ഞ കട്ടിലില്‍ കിടക്കുകയായിരുന്നു യുവാവ്. അതേസമയം വാര്‍ഡില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ ഇത് ചോദ്യചെയ്യ്തു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ശേഷം ജീവനക്കാരന്‍ വിവരം ഓഫീസില്‍ അറിയിച്ചു.

എന്നാല്‍ വിവരം അറിഞ്ഞ് വാര്‍ഡ് ഒമ്പതില്‍ ഡൂട്ടിയിലുണ്ടായിരുന്ന മോഹനന്‍ വാര്‍ഡ് എത്തുകയും വനിതാ വാര്‍ഡില്‍ പ്രവേശനമില്ലന്നും ഇവിടെ നിന്ന് ഇറങ്ങണമെന്നാവശ്യപെടുകയായിരുന്നു. ഇതോടെ സ്ഥലത്ത് നിന്നും പോയ യുവാവ് രാത്രി 11.30 ഓടെ മറ്റ് രണ്ട് യുവാക്കളയും കൂട്ടി വീണ്ടും ആശുപത്രിയില്‍ എത്തുകയും കൈയ്യില്‍ കരുതിയിരുന്ന ഇടികട്ട പോലുള്ള മാരകായുധം ഉപയോഗിച്ച് മോഹനന്റെ മുഖത്ത് ഇടിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ഇടി കൊണ്ട് നിലത്ത് വീണ ഇദ്ദേഹത്തെ 3 യുവാക്കളും ചേര്‍ന്ന് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.

എന്നാല്‍ വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ മറ്റ് സുരക്ഷ ജീവനക്കാരും എയ്ഡ് പോലീസും സംഭവസ്ഥലത്തെത്തി. ആക്രമികളെ പിടിക്കാന്‍ ശ്രമിച്ചങ്കിലും ഒരാള്‍ ഓടി രക്ഷപെട്ടു. രണ്ട് യുവാക്കളെ പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാരനായ മോഹനന്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

Exit mobile version