സാമ്പത്തിക ബാധ്യത, കൊല്ലം ചിതറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും തൂങ്ങി മരിച്ചു

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് വിവരം

കൊല്ലം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ചിതറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചു. പേഴുമൂട് സ്വദേശി ധര്‍മരാജന്‍ (53) ഭാര്യ മായ (45) എന്നിവരാണ് തൂങ്ങി മരിച്ചത്. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ റബ്ബര്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version