വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയ വയോധികയെ കാണാതായി; തെരച്ചില്‍

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചില്‍ സംഘമാണ് അന്വേഷിക്കുന്നത്.

തൃശ്ശൂര്‍: വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ വയോധികയെ കാണാതായി. അതിരപ്പിള്ളിയിലാണ് സംഭവം. കാണാതായ വയോധികക്കായി ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാല്‍ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചില്‍ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു അമ്മിണി.

Exit mobile version