പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി, 2 പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി

കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്.

വയനാട്: പുല്‍പ്പള്ളി സീതാമൗണ്ടില്‍ കടുവ ഇറങ്ങിയെന്ന് നാട്ടുകാര്‍. കളപ്പുരയ്ക്കല്‍ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാന്‍ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്.

തൊട്ടപ്പുറത്തെ കര്‍ണാടക കാടുകളില്‍ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Exit mobile version