കണ്ണൂര്‍ ചാലയില്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ചാല ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37) തോട്ടട, ജിതില്‍ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യില്‍, സന്ധ്യ (42) മയ്യില്‍, സുലോചന (76) രാമതെരു, മനോജ് (43) പുഴാതി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Exit mobile version