കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ, ഇന്നത്തെ വില അറിയാം

gold rate| bignewslive

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 54,040 രൂപയിലെത്തി.

ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6755 രൂപയായി. കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

also read:സഹായിച്ചവരെ തിരിച്ച് സഹായിക്കണം; മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശയുടെത്; എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

പിന്നീട് കുറഞ്ഞും കൂടിയും സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടമുണ്ടായി. ഈ മാസം മൂന്നാംതീയതി മുതലാണ് സ്വര്‍ണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ശേഷം 54,520 രൂപയായി ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു.

എന്നാല്‍ തൊട്ടടുത്ത ദിവസം വില കുറഞ്ഞ് പവന് 54,440 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

Exit mobile version