മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

ശബരിമലയിലും സമീപ പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചത്.

പമ്പ: ശബരിമലയില്‍ പ്രവേശനത്തിനെത്തിയ മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ്. ശബരിമലയിലും സമീപ പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചത്. നേരത്തെ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന പുതിയ തീരുമാനം മഞ്ജുവിനെ അറിയിക്കുകയായിരുന്നു. നാളെ രാവിലെ സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനല്‍കി.

ഏറെ നേരം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. ശക്തമായ മഴയും വഴിയില്‍ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോള്‍ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത് അറിയിച്ചു. അതോടൊപ്പം മഞ്ജുവിന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചു.

Exit mobile version