കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; നിര്‍മാണത്തിനിടെയെന്ന് സംശയം, രണ്ട് പേര്‍ക്ക് പരിക്ക്

മൂളിയതോട് സ്വദേശി വിനീഷ്, ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version