രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് റെയ്ഡ്; പാനൂരില്‍ വന്‍ ആയുധവേട്ട

പാനൂര്‍ അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചൊക്ലി പോലീസ് ഏഴ് വടിവാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടിയത്

പാനൂര്‍: പോലീസ് റെയ്ഡില്‍ ആള്‍ താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് വടിവാളുകളും ഇരുമ്പ് പൈപ്പും പിടികൂടി. പാനൂര്‍ അണിയാരത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ നിന്നാണ് ചൊക്ലി പോലീസ് ഏഴ് വടിവാളുകളും ഒരു ഇരുമ്പ് പൈപ്പും പിടികൂടിയത്.

കാവിമുണ്ടില്‍ പൊതിഞ്ഞ നിലയിലായിരുന്നു വടിവാളുകളും പൈപ്പും. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.

എസ്എച്ച്ഒ സജ്ഞയ് കുമാര്‍, എസ്ഐ ജയചന്ദ്രന്‍, എഎസ്ഐ അനില്‍കുമാര്‍, സിപിഒസി പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ആയുധം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version