കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി

അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പോലീസ് വ്യക്തമാക്കി.

തൃശ്ശൂര്‍: നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നല്‍കിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നല്‍കിയത് വഞ്ചിയൂരിലായതിനാല്‍ പരാതി കൈമാറുമെന്ന് ചാലക്കുടി പോലീസ് വ്യക്തമാക്കി.

കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം. മോഹിനിയാകാന്‍ സൗന്ദര്യം വേണം..കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്.കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version