മലകയറുന്ന മഞ്ജുവിനെ തടയുമെന്ന് സമരക്കാര്‍ ; പമ്പയില്‍ ആയിരത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടി

ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്പയില്‍ ഒത്തുകൂടിയിരിക്കുന്നത്.

പമ്പ: മലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം ശക്തം. ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്പയില്‍ ഒത്തുകൂടിയിരിക്കുന്നത്. ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു.

കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയായ മഞ്ജു ശബരിമല പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. താന്‍ ആക്ടിവിസ്റ്റായിട്ടല്ല വന്നിരിക്കുന്നത് വിശ്വാസിയായിട്ടാണ്, തനിക്ക് അയ്യപ്പനെ കാണണമെന്നും ഉറച്ച നിലപാട് എടുത്തതോടെ പോലീസ് സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയാണ് മഞ്ജു.

100 പേരടങ്ങുന്ന പോലീസ് സംഘം മഞ്ജുവിന് സുരക്ഷ ഒരുക്കുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. 20 പേര്‍ അവര്‍ക്ക് വഴിയോരുക്കും. 80 പോലീസുകാര്‍ സുരക്ഷ വലയം തീര്‍ത്ത് മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version