കാട്ടുപന്നിയെ ഓടിക്കാനായി കെട്ടിയ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റു; ആശുപത്രിയിൽ എത്തിക്കാനും വൈകി; യുവാവിന് ദാരുണമരണം

തിരുവനന്തപുരം: വീട്ടുവളപ്പിൽ കാട്ടുപന്നിയെ ഓടിക്കാനായി കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണമരണം. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (അരുൺ-35) ആണ് മരിച്ചത്.

യുവാവ് സുഹൃത്തുക്കൾക്ക് ഒപ്പം പുഴയിൽനിന്നു മീൻപിടിച്ച് തിരിച്ചു പോകും വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു. പ്രദേശത്ത് വാഹനത്തിന്റെ അപര്യാപ്തതയുണ്ടായതാണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകാൻ കാരണമായത്.

ALSO READ- വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴയിട്ട് ഇന്ത്യന്‍ റെയില്‍വേ

അതുകൊണ്ട് തന്നെ ആശുപത്രിയിലെത്തിക്കാൻ വൈകി. അപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version