മുട്ടക്കറിയില്‍ ജീവനുള്ള പുഴു; കളമശ്ശേരിയിലെ ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്, പിഴയീടാക്കി

മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയത്.

കൊച്ചി: പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്.

മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയത്. ഭക്ഷണത്തില്‍ പുഴു ഇഴയുന്നതിന്റെ വീഡിയോയും യുവാക്കള്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണം ഹോട്ടല്‍ ജീവനക്കാര്‍ എടുത്തുകൊണ്ടുപോയി.

ALSO READ തിഹാർ ജയിലിലേക്ക് സ്വാഗതം! അഴിമതിക്കേസിൽ അറസ്റ്റിലായ കെജരിവാളിനെ ക്ഷണിച്ച് തട്ടിപ്പുകേസ് പ്രതി

സംഭവത്തില്‍ പുഴുവിനെ ലഭിച്ചവര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്നും വിളമ്പുന്നതെന്നും കണ്ടെത്തി. ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്.

Exit mobile version