തിഹാർ ജയിലിലേക്ക് സ്വാഗതം! അഴിമതിക്കേസിൽ അറസ്റ്റിലായ കെജരിവാളിനെ ക്ഷണിച്ച് തട്ടിപ്പുകേസ് പ്രതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തിഹാർ ജയിലിലേക്ക് സ്വാഗതം ചെയ്ത് തട്ടിപ്പു കേസ് പ്രതിയായ സുകേഷ് ചന്ദ്രശേഖർ. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തിഹാർ ജയിലിൽ ശിക്ഷയനുഭവിക്കുകയാണ് സുകേഷ്.

കെജരിവാളിനെ തുറന്നുകാട്ടുമെന്നും താൻ മാപ്പുസാക്ഷിയാകുമെന്നും എല്ലാ തെളിവുകളും നൽകിയിട്ടുണ്ടെന്നും സുകേഷ് അവകാശപ്പെട്ടു.

ALSO READ-സ്‌കൂൾ അവധിയും പെരുന്നാളും ചാകര; ഗൾഫ് നാടുകളിലേക്കുള്ള യാത്രാനിരക്കിൽ വൻകുതിപ്പ്; പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി വിമാനക്കമ്പനികൾ

നേരത്തെ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായ സമയത്തും സുകേഷ് ഇത്തരത്തിൽ രംഗത്തുവന്നിരുന്നു. മദ്യനയക്കേസ് കള്ളക്കേസാണെന്ന ആരോപണം തകർന്നെന്നും സത്യം ജയിച്ചെന്നുമാണ് സുകേഷ് വാദിച്ചത്. ജയിലിൽ കഴിയുന്നതിനിടെ കെജരിവാളിനും എഎപിക്കുമെതിരെ സുകേഷ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ജയിലിൽകഴിയുന്ന മുൻ മന്ത്രി സത്യേന്ദർ ജെയിനിന് താൻ 10 കോടി രൂപ നൽകിയെന്നാണ് സുകേഷിന്റെ അവകാശവാദം. എന്നാൽ ബിജെപി നിർദേശമനുസരിച്ചാണ് സുകേഷ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കെജരിവാളിന്റെ മറുപടി. മാർച്ച് 28 വരെ കെജരിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Exit mobile version