അനുവിന്റെ കൊലപാതകം; പ്രതി മുജീബിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

കോഴിക്കോട: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡി അനുവദിച്ചു.

മുജീബ് 2000ല്‍ പരപ്പനങ്ങാടിയില്‍ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതിയാണ്. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരിലും സ്വര്‍ണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പു നടത്തും.

ALSO READ ആത്മാഭിമാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല: മനഃസാക്ഷി പറഞ്ഞതുകൊണ്ട് തീരുമാനിച്ചു; ബിജെപി എംഎല്‍എ രാജി വച്ചു

അതേസമയം, അനു കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പോലീസ് എത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ പോലീസ് എത്തിയത്. എന്നാല്‍ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു.

Exit mobile version