എപ്പോള്‍ കണ്ടാലും ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്, ഇനിയും ചെയ്യും: ഗുരുവായൂരപ്പന് മുന്നില്‍ കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്‌ക്കെതിരായ കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുകയാണ്. കലാമണ്ഡലം ഗോപിയെ വിളിയ്ക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ഗോപി ആശാന്‍ തനിക്ക് ഗുരു തുല്ല്യനാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ആ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടേയില്ല. ചില ആളുകളെയൊക്കെ നേരിട്ട് കാണണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഈ തെരഞ്ഞൈടുപ്പില്‍ യാതൊരു സ്ട്രാറ്റജൈസ്ഡ് ഓപ്പറേഷന്‍സും എനിക്കില്ല. ഞാന്‍ നേരെ ജനങ്ങളിലേക്കാണെന്നും സുരേഷ് ഗോപി പയുന്നു.

കലാകാരന്‍മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. അത് എല്ലാ സ്ഥാനാര്‍ഥികളും പോയി കാണാറുണ്ട്. അത് ഒരു ചടങ്ങായി ചെയ്യുന്നവരുണ്ട്. ഞാനത് ഒരു ഗുരുത്വത്തിന്റെ പുറത്ത് മാത്രം ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ള ആള്‍ക്കാരെ കാണും. ചില ആളുകളെ കാണണമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്.

ഗുരുനാഥ തുല്യനായ ആളുകളെ കാണാറുണ്ട്. മുമ്പ് ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഒരു ഗുരുവിനെ കണ്ട് വണങ്ങുന്നതുപോലെ ചെയ്തിട്ടുണ്ട്. ഇനിയും അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മനസാണോ എന്നറിയില്ല. അതില്‍ അദ്ദേഹത്തിന് നീരസമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം അനുവദിച്ചിട്ടില്ലെങ്കില്‍ ഗുരുവായൂരപ്പന് മുന്നില്‍ ഗോപി ആശാനുള്ള കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയ്ക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു. പോസ്റ്റ് വൈറലായിരുന്നു. തോടെ സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്നും രഘുരാജ് പറഞ്ഞു.

Exit mobile version