യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, പ്രധാനപ്പെട്ട 2 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു

പാലരുവി എക്‌സ്പ്രസിനും, തിരുവനന്തപുരം - മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചു.

മാവേലിക്കര: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. പാലരുവി എക്‌സ്പ്രസിനും, തിരുവനന്തപുരം – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ് പ്രസ്സിന് ആവണീശ്വരത്തും (Train No.16791/16792) എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെന്‍ട്രല്‍(16348) എക്‌സ് പ്രസ്സിന് മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് സതേണ്‍ റെയില്‍വേയ്ക്ക് കൈമാറിയെന്നാണ് എംപി അറിയിച്ചിട്ടുള്ളത്.

ALSO READ ‘തമിഴ് സിനിമയിൽ മദ്യപാനികളാണെന്നു പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടും; വിമർശനം സംഘപരിവാറിന്റെ തലയിൽ വെയ്‌ക്കേണ്ട’: സുരേഷ് കുമാർ

ആവണീശ്വരം, എഴുകോണ്‍ സ്റ്റേഷന്‍ പരിധിയിലുള്ള യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു പാലരുവി ട്രെയിനിന്റെ സ്റ്റോപ്പ്. റെയില്‍ മന്ത്രാലയത്തിലും റെയില്‍വേ കമ്മിറ്റികളിലും ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത്.

ഇതോടെ അമൃത ഹോസ്പിറ്റല്‍, നെടുമ്പാശ്ശേരി വിമാനത്താവളം, അരവിന്ദ് ഹോസ്പിറ്റല്‍, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ പോകേണ്ട രോഗികള്‍ക്കും യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Exit mobile version