കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഉപവാസ സമരത്തിലേക്ക്..!

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ മതേതരത്വം തകര്‍ക്കുകയാണെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം രംഗത്ത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നില്ലെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. അതേസമയം പാര്‍ട്ടി ഉപവാസ സമരത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരും അനൂപ് ജേക്കബ് എംഎല്‍എയുമാണ് സമരം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപനയോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പങ്കെടുക്കും.

Exit mobile version