തൃശൂരില്‍ കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായി, ജനങ്ങളല്ലേ കാര്യം തീരുമാനിക്കുന്നത്, സുരേഷ് ഗോപി പറയുന്നു

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. തൃശ്ശൂരില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നിട്ടില്ല.

മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.

also read:ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ഭര്‍ത്താവിനും മൂത്തമകനും പരിക്ക്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തൃശൂരില്‍ കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്നും കോണ്‍ഗ്രസിന്റെ കാര്യം അവരോട് ചോദിക്കൂ എന്നും ബിജെപിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ താന്‍ പോകട്ടെ, അത് അവരല്ലല്ലോ തീരുമാനിക്കുകയെന്നും ജനമല്ലേ തീരുമാനിക്കുന്നതെന്നും തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ലെന്നും വോട്ടോഴ്സ് മാത്രമാണ് പ്രസക്തമെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version