തിരുവനന്തപുരത്ത് വീടിന് തീ വെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം: വീടിന് തീ വെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. വീടിന് സമീപത്തെ റബ്ബര്‍ പുരയിടത്തിലാണ് കൊച്ചാലംമൂട് സ്വദേശി നാസറുദീന്‍ തൂങ്ങി മരിച്ചത്. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം. കൊച്ചാലംമൂട് സ്വദേശി നാസറുദീന്‍(50) ആണ് വീടിന് തീ വച്ച ശേഷം ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Exit mobile version