വീടിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ചു; കൈകള്‍ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് പിന്നിലേയ്ക്ക് കൂട്ടിക്കെട്ടിയ നിലയില്‍! ദുരൂഹതയുണ്ടെന്ന് കുടുംബം

പെയിന്റ് തൊഴിലാളി ആയ ഷിബു ചൊവ്വാഴ്ച ഉച്ചവരെ ജോലിക്ക് പോയിരുന്നു.

ഹരിപ്പാട്: യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുളം വടക്ക് ഷിബു സദനത്തില്‍ ഷാജികുമാര്‍( 42)നെയാണ് വീട്ടിലെ കിടപ്പുമുറിക്കുളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകൈകളും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഇരുകൈകളും കൂട്ടികെട്ടിയ നിലയിലായിരുന്നു. ഇതാണ് ദുരൂതയ്ക്ക് വഴിവെച്ചിരിക്കുന്നത്.

പെയിന്റ് തൊഴിലാളി ആയ ഷിബു ചൊവ്വാഴ്ച ഉച്ചവരെ ജോലിക്ക് പോയിരുന്നു. അതിനു ശേഷമാണ് വീട്ടില്‍ എത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ആണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കാണുന്നത്.

കൈകള്‍ രണ്ടും മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും. പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version